ഓസ്കാർ ചിത്രം പാരാസെെറ്റ് വിജയ് ചിത്രത്തിൻ്റെ കോപ്പി: വാദവുമായി ആരാധകർ

single-img
13 February 2020

നാല് ഓസ്‌കറുകള്‍ നേടി ചരിത്രം, സൃഷ്ടിച്ച കൊറിയന്‍ ചിത്രം പാരസൈറ്റ് വിജയ് ചിത്രത്തിന്റെ കോപ്പിയാണെന്ന് ആരോപണം. പാരാസെെറ്റ് 1999ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം മിന്‍സാര കണ്ണായില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാതാണെന്നാണ് വാദം.വിജയ് ആരാധകരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 

19 വര്‍ഷം മുന്‍പേ പാരസൈറ്റിന് സമാനമായ പ്രമേയത്തില്‍ സിനിമ ഇറക്കിയതിന് സംവിധായകന്‍ രവികുമാറിന് സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങൾ നിറയുകയാണ്.

നിര്‍ധനരായ ഒരു കുടുംബം സമ്പന്ന കുടുംബത്തില്‍ കയറിപ്പറ്റുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പാരസൈറ്റിൻ്റെ പ്രമേയം. മിന്‍സാര കണ്ണായില്ലുഒം സമാനമഗായ കഥയാണ് പറയുന്നതും. വിജയിയുടെ കഥാപാത്രം നിര്‍ധനനാണെന്ന വ്യാജേന ഒരു സമ്പന്നകുടുംബത്തില്‍ കയറിപ്പറ്റുകയും അവിടെ സംഭവിക്കുന്ന കാര്യങ്ങളുമാണ് മിന്‍സാര കണ്ണായുടെ പ്രമേയം.

മികച്ച തിരക്കഥ, വിദേശ ചിത്രം, സംവിധാനം, സിനിമ എന്നീ അവാര്‍ഡുകളാണ് പാരസൈറ്റ് നേടിയത്.