നിര്‍ഭയ കേസില്‍ വധശിക്ഷ പ്രത്യേക നടപ്പാക്കണമെന്ന് ഹര്‍ജി; പ്രതികള്‍ക്ക് മറുപടി നല്‍കാന്‍ സമയം അനുവദിച്ചു

single-img
13 February 2020

ഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ പ്രത്യേകം നടപ്പാക്കണമെന്ന ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ പു്രതികള്‍ക്ക് സമയം അനുവദിച്ചു. പ്രതികളുടെ വധശിക്ഷ പ്രത്യേകം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതി തീരുമാനം. നാളെ ഉച്ചയ്ക്ക് രണ്ടു മണിവരെയാണ് പ്രതികള്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്.