നിര്‍ഭയ കേസ്; പുതിയ മരണവാറണ്ടിനുള്ള ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

single-img
13 February 2020

ദില്ലി: നിര്‍ഭയ കേസില്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ച. പട്യാലകോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹര്‍ജി തള്ളിയതിന് എതിരെ പ്രതി വിനയ് ശര്‍മ സുപ്രിംകോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ വിധി വരാനായി കാത്തിരിക്കാനാണ് സമയം മാറ്റിവെച്ചത്. ഇന്ന് കേസ് പരിഗണിക്കവെ വധശിക്ഷയെ എതിര്‍ത്ത് ഒരു കൂട്ടരും അനുകൂലിച്ച് മറ്റൊരു വിഭാഗവും പട്യാല കോടതിക്ക് മുമ്പില്‍ പ്രതിഷേധിച്ചു.
വിധി എത്രകാലം നീട്ടിക്കൊണ്ടുപോയാലും ഒരു ദിവസം തൂക്കിലേറേണ്ടി വരുമെന്ന് കോടതി നടപടികള്‍ക്ക് ശേഷം നിര്‍ഭയയുടെ മാതാവ് ആശാ ദേവി പറഞ്ഞു. വധശിക്ഷ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പാട്യാല ഹൗസ് കോടതിക്ക് മുമ്പില്‍ നടന്ന പ്രതിഷേധത്തില്‍ ആശാ ദേവിയും പങ്കെടുത്തു.