റിലീസായി ഒരാഴ്ച കഴിഞ്ഞ് മറുനാട്ടുകാർ മലയാള ചിത്രങ്ങൾ കണ്ടാൽ മതിയെന്ന് നിർമ്മാതാക്കളുടെ തീരുമാനം; മരയ്ക്കാറിന് തീരുമാനം ബാധകമല്ല

single-img
13 February 2020

കേരളത്തിന് പുറത്തുള്ളവര്‍ മലയാള സിനിമകള്‍ കാണാന്‍ ഇനി കുറച്ചു കാത്തിരിക്കേണ്ടിവരും. കേരളത്തില്‍ റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും ഇനി കരളത്തിന് പുറത്ത് ചിത്രങ്ങൾ റിലീസ് ചെയ്യുക. മലയാള സിനിമക്ക് പൈറസി വലിയ പ്രശ്‌നമായി മാറിയതിൻ്റെ അടിസ്ഥാനത്തിലാണ് കേരള ഫിലിം പ്രൊഡ്യൂസേഴേസ് അസോസിയേഷൻ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. 

അതേസമയം ഇതരഭാഷ നടന്മാര്‍ അഭിനയിക്കുന്ന മലയാള ചിത്രങ്ങള്‍ ഒരേ ദിവസം തന്നെ കേരളത്തിലും പുറത്തും റിലീസ് ചെയ്യുന്നതിനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയില്ല. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാരില്‍ ഹിന്ദി, തമിഴ് സിനിമതാരങ്ങള്‍ അഭിനയിക്കുന്നുണ്ട്. തമിഴ് നടന്മാരായ അര്‍ജുന്‍, പഭു എന്നീവരും ഹിന്ദിയിലെ സുനില്‍ ഷെട്ടിയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇത്തരം ചിത്രങ്ങളെയാണ് പുതിയ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കുകയെന്നും നിർമ്മാതാക്കൾ പറഞ്ഞു. 

പൈറസിക്കെതിരേ ബാംഗളൂര്‍ പോലെയുള്ള നഗരങ്ങള്‍  ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും വ്യാജ ഭീഷണി തടയാന്‍ സഹായിക്കുന്നില്ലെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. അടുത്തിടെ മലയാളത്തില്‍ പുറത്തിറങ്ങിയ ലൂസിഫര്‍, മാമാങ്കം എന്നീ ചിത്രങ്ങള്‍ക്കും പൈറസി ഭീഷണി സൃഷ്ടിച്ചിരുന്നു. ഹിറ്റ് ചിത്രങ്ങളായ പ്രേമം, വരത്തനും, രാമലീലയും പൈറസിക്കുരുക്കില്‍ പെട്ടിരുന്നു. 

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2017 ല്‍ ഇത്തരത്തിലുള്ള 221 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2018 ല്‍ ഇത് 119 ആയിരുന്നു. കഴിഞ്ഞ വര്‍ഷം അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.