മദ്രസകളും സംസ്‌കൃത സ്‌കൂളുകളും പൊതു വിദ്യാലയങ്ങളാക്കി മാറ്റും: നിർണ്ണായകതീരുമാനമായില അസം സർക്കാർ

single-img
13 February 2020

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന മദ്രസകളും സംസ്‌കൃത സ്‌കൂളുകളും പൊതു വിദ്യാലയങ്ങളാക്കി മാറ്റാനുള്ള നിർണ്ണായക തീരഒുമാനം കെക്കൊണ്ട് അസം സർക്കാർ. ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുമാക്കി ഇവയെ മാറ്റാനാണ് നീക്കം. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഹിമാന്ത ബിശ്വാസ് സര്‍മയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. 

മത സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന് ഫണ്ട് നല്‍കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ”മത സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പണം കൊണ്ടു നടത്താനാവില്ല. അതുകൊണ്ട് സര്‍ക്കാര്‍ നടത്തുന്ന മദ്രസുകളും സംസ്‌കൃത വിദ്യാലയങ്ങളും ഹൈസ്‌കൂളുകലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും ആക്കി മാറ്റുകയാണ്. സംഘടനകള്‍ നടത്തുന്ന മദ്രസകള്‍ക്ക് നിയന്ത്രണ സംവിധാനത്തിന് അകത്തുനിന്നു പ്രവര്‍ത്തനം തുടരാം”- ഹിമാന്ത സര്‍മ പറഞ്ഞു.

മദ്രസകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സംവിധാനം കൊണ്ടുവരുന്നതിന് നിയമ നിര്‍മാണം നടത്തുമെന്നുള്ള വിവരവും  മന്ത്രി അറിയിച്ചു. മദ്രസകളില്‍ എത്ര കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന് സര്‍ക്കാരിനെ അറിയിക്കണമെന്നും മതപഠനത്തിനൊപ്പം പൊതു വിഷയങ്ങളും പാഠ്യ വിഷയമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.