ഒളിച്ചിരുന്ന സിംഹത്തിനു മുന്നിൽ പെട്ട് പുള്ളിപ്പുലി ; പിന്നാലെ നിലം തൊടാതെയുള്ള ഓട്ടം

single-img
13 February 2020

സിംഹത്തിനു മുന്നിൽ പെട്ടുപോയ്യാൽ എന്ത് ചെയ്യണമെന്ന് ഈ പുള്ളിപ്പുലി കാട്ടി തരും.നമീബിയയിലെ എറ്റോഷ ദേശീയ പാർക്കിൽ സിംഹത്തിന്റെ പിടിയിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട പുള്ളിപ്പുലിയാണ് താരം. പ്രതീക്ഷിക്കാത്ത നേരത്ത് സിംഹത്തിനു മുന്നിൽ പെട്ട് പോയ്യിട്ടും സർവ ശക്തിയും എടുത്ത് നിലം തൊടാതെ ഓടുന്ന പുള്ളിപ്പുലിയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

ഫ്രഞ്ച് ബയോളജിസ്റ്റും സഫാരി ഗൈഡുമായ വലന്റൈൻ ലാവിസ് ആണ് മനോഹരമായ ഈ ദൃശ്യങ്ങൾ പകർത്തിയത്. മൃഗങ്ങൾ പതിവായി വെള്ളം കുടിക്കാനെത്തുന്ന ജലാശയത്തിനു സമീപം ഒളിഞ്ഞിരിക്കുകയായിരുന്നു സിംഹം. അപ്പോഴാണ് പുള്ളിപ്പുലി എത്തിയത്. ഇതൊന്നുമറിയാതെ വെള്ളം കുടിച്ചു മടങ്ങിയ പുള്ളിപ്പുലി സിംഹത്തിനു നേർക്ക് നടന്നടുത്തു. പെട്ടെന്ന് തൊട്ടു മുന്നിൽ സിംഹത്തെ കണ്ട പുള്ളിപ്പുലി പതറിയെങ്കിലും ഒരു നിമിഷം പോലും പാഴാക്കാതെ പിന്തിരിഞ്ഞോടി.

പിന്തിരിഞ്ഞോടിയ പുള്ളിപ്പുലിക്കു പിന്നാലെ സിംഹവും കുറച്ചു ദൂരം പാഞ്ഞെങ്കിലും പിന്നീട് അതേ സ്ഥലത്തേക്കു തന്നെ തിരിച്ചെത്തി. സിംഹത്തെ ഭയന്ന് പിന്തിരിഞ്ഞോടിയ പുള്ളിപ്പുലിയെ പിന്നീട് വലിയ മരത്തിനു മുകളിൽ കാണാം.