തദ്ദേശ തെരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർപട്ടിക ഉപയോഗിക്കുന്ന കാര്യത്തിൽ ഹൈക്കോടതി വിധി ഇന്ന്

single-img
13 February 2020

കൊച്ചി : 2015 വോട്ടർപട്ടിക അടിസ്ഥാനമാക്കി തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിൽ ഹൈക്കോടതി ഇന്ന് വിധി പറയും. യുഡിഎഫ് നൽകിയ അപ്പീലിന്മേലാണ് ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കുക.

യുഡിഎഫ് സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് കോടതി തേടിയിരുന്നു.തീരുമാനം പുനഃപരിശോധിക്കാൻ കഴിയുമോയെന്നാണ് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചത്.കോടതി ഉത്തരവിട്ടാൽ തീരുമാനം പുനഃപരിശോധിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ കോടതിയെ അറയിച്ചിട്ടുണ്ട്.

2015ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ സമർപ്പിച്ച ഹർജി നേരത്തെ സിംഗിൾ ബ‌ഞ്ച് തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമീപിച്ചത്.