തദ്ദേശ തെരഞ്ഞെടുപ്പിൽ 2015-ലെ വോട്ടർ പട്ടിക; സുപ്രീംകോടതിയെ സമീപിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

single-img
13 February 2020

കേരളത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വൈകില്ലെന്നും നിലവിൽ പുതുക്കി തയ്യാറാക്കുന്ന 2015-ലെ വോട്ടർ പട്ടികയുടെ അവസാന കരടിന്‍റെ ജോലികൾ നിർത്തി വയ്ക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ സി ഭാസ്കരൻ. 2015-ൽ തയ്യാറാക്കപ്പെട്ട വോട്ടർ പട്ടിക ഈ വർഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിനെ തുടർന്നാണ് പുതിയ തീരുമാനം.

ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ പകർപ്പ് കൈവശം കിട്ടിയ ശേഷം, എന്ത് തുടർനടപടികൾ സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അപ്പീലുമായി ഇനി കോടതിയിൽ പോകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.