കൊറോണവൈറസ്; ജപ്പാനില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു

single-img
13 February 2020

ടോകിയോ: ജപ്പാനില്‍ കൊറോണവൈറസ് ബാധ മൂലം ഒരാള്‍ മരിച്ചു. ടോകിയോ സ്വദേശിനിയായ എണ്‍പതുകാരിയാണ് മരിച്ചത്. നേരത്തെ ഫിലിപ്പീന്‍സിലും ഹോങ്കിങ്ങിലും മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജപ്പാനിലും ഇപ്പോള്‍ കൊറോണ വൈറസ് ബാധമൂലം ഒരാള്‍ മരിച്ചത്.ഇരുപതോളം പേര്‍ക്ക് നിലവില്‍ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലില്‍ 44 പേര്‍ക്ക് നിലവില്‍ കൊറോണ പരിശോധന പോസിറ്റീവായ സാഹചര്യത്തില്‍ അടിയന്തര ശ്രദ്ധയാണ് ആരോഗ്യവകുപ്പ് ചെലുത്തുന്നത്. ചൈനയില്‍ കൊറോണ ബാധിച്ച് ഇന്നലെ മാത്രം 242 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.ആകെ 1367 പേരാണ് കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചത്.