‘കേരളത്തിലെത്തിയ മോഷ്ടാക്കൾക്ക് എന്തൊക്കെ, എവിടുന്നൊക്കെ മോഷ്ടിക്കാമെന്ന് അറിയില്ല’: ലോക്നാഥ് ബഹ്റയ്ക്ക് എതിരെ ജേക്കബ് തോമസ്

single-img
13 February 2020

പൊലീസിന്‍റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍  ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ തുറന്നടിച്ച് ജേക്കബ് തോമസ്. കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക്  എന്തൊക്കെ മോഷ്ടിക്കാം എവിടുന്നൊക്കെ മോഷ്ടിക്കാമെന്ന് അറിയില്ലെന്നായിരുന്നു പരിഹാസം. ഫേസ്ബുക്കിലൂടെയാണ് ജേക്കബ് തോമസ് പ്രതികരണവുഒമായി രംഗത്തെത്തിയത്. 

 ജേക്കബ് തോമസിന്‍റെ  കുറിപ്പ്-

 “എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കെ മോഷ്ടിക്കാം എന്നു പോലും കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ ??..

സിഎജി റിപ്പോര്‍ട്ടിലെ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് എത്തിയതോടെ വിവാദവും ഉയരുകയാണ്. നവീകരണത്തിന്റെ മറവിൽ പൊലീസ് തലപ്പത്ത് വർഷങ്ങളായി നടക്കുന്ന ക്രമക്കേടുകളാണ് ഇന്നലെ സഭയിൽ സമർപ്പിച്ച സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്. ശബരിമലയിലെ സുരക്ഷയുടെ പേരിൽ കെൽട്രോണിനെ മറയാക്കി ഉപകരണങ്ങൾ വാങ്ങിയതിൽ കോടികളുടെ തട്ടിപ്പുണ്ടായെന്നാണ് സിഎജി കണ്ടെത്തൽ. പൊലീസ് ഉദ്യോഗസ്ഥർക്ക് താല്പര്യമുള്ള കമ്പനികൾക്ക് കെൽട്രോൺ പുറം കരാർ നൽകുന്നുവെന്ന സൂചനയാണ് സിഎജി നൽകുന്നത്.