ഇറാനു മുന്നിൽ മുട്ടുവിറച്ച് അമേരിക്ക: ഇറാൻ ആക്രമണത്തിൽ സൈനികരുടെ തലച്ചോറിന് പരിക്കേറ്റെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ ഇറാനോടുള്ള അമേരിക്കൻ സമീപനത്തിൽ മാറ്റം വരുന്നതായി സൂചന

single-img
13 February 2020

ഖുദ്സ് ഫോഴ്സ് തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാൻ നടത്തിയ മിസൈലാക്രണത്തിൽ 109 അമേരിക്കൻ സൈനികരുടെ തലച്ചോറിന് കാര്യമായ പരിക്കേറ്റിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ ഇറാനോടുള്ള അമേരിക്കൻ സമീപനത്തിൽ മാറ്റം വരുന്നതായി സൂചന. ഇറാൻ്റെ ആക്രമണത്തിനു പിന്നാലെ ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്ക രംഗത്തെത്തിയിരുന്നു. സൈനികർക്ക് തലച്ചോറിന് പരിക്കേറ്റുവെന്ന വിവരം സ്ഥിരീകരിച്ചതോടെയാണ് ഇറാനോടുള്ള സമീപനത്തിൽ അമേരിക്ക മാറ്റം വരുത്തിയേക്കുമെന്നാണ് അന്താരാഷ്ട്ര തലത്തിൽ  റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 

ഇറാൻ്റെ ആക്രമണത്തിൽ ഒരു സൈനികർക്ക് പോലും പരിക്കേറ്റിട്ടില്ലെന്നായിരുന്നു അമേരിക്ക വാദിച്ചിരുന്നത്. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പരിക്കേറ്റ സൈനികരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ 50 സൈനികർക്ക് പരിക്കേറ്റുവെന്നും ഇവർ ചികിത്സയിലാണെന്നും പെന്റഗൺ അറിയിച്ചിരുന്നുവെങ്കിലും പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം പരിക്കേറ്റ അമേരിക്കൻ സൈനികരുടെ എണ്ണം 109 ആണ്. സെെനികർ മിക്കവരും വിവിധ രാജ്യങ്ങളിൽ ചികിത്സയിലാണെന്നാണ് സൂചന. 

അയിനുൽ-അസദ് സൈനിക താവളത്തിലായിരുന്നു അമേരിക്കൻ സൈനികർ തമ്പടിച്ചിരുന്നത്. ഇവരെ ലക്ഷ്യമാക്കിയായിരുന്നു മിസൈൽ വന്നു പതിച്ചത്. ഈ ആക്രമണത്തിന് അമേരിക്കൻ സൈന്യം തിരിച്ചടി നൽകിയിരുന്നില്ല. പിന്നീട് ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് അമേരിക്ക ചെയ്തത്. സൈനികർക്ക് തലവേദന മാത്രമാണെന്നും ഗുരുതരമായ പരിക്കേറ്റില്ലെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. കഴിഞ്ഞ 10വർഷത്തിനിടെ ഏകദേശം 4,08,000 സൈനികർ തലച്ചോറിന് ക്ഷതമേറ്റ് യു.എസിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും പെന്റഗൺ റിപ്പോർട്ട് ചെയ്തിരുന്നു.

ആക്രമണത്തിന് ശേഷം സൈനികർ ബോധരഹിതരായി വീഴുന്നതും ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നതും പതിവായതോടെ നടത്തിയ പരിശോധനയിലാണ് തലച്ചോറിനേറ്റ പരിക്ക് പെൻ്റഗൺ സ്ഥിരീകരിച്ചത്. 

സെെനികരുടെ തലച്ചോറിനേറ്റ പരിക്ക് വേഗത്തിൽ നിർണയിക്കാൻ സാധിക്കാത്തതാണ് അേമരിക്കയ്ക്ക് വെല്ലുവിളി. ഇറാൻ്റെ ആക്രമണം നടക്കുമ്പോൾ അയിനുൽ-അസദ് സൈനിക താവളത്തിലായിരുന്നു അമേരിക്കൻ സൈനികർ തമ്പടിച്ചിരുന്നത്. ഇവരെ ലക്ഷ്യമാക്കിയായിരുന്നു മിസൈൽ വന്നു പതിച്ചത്. ഈ ആക്രമണത്തിന് അമേരിക്കൻ സൈന്യം തിരിച്ചടി നൽകിയിരുന്നില്ലെന്നുള്ളതും ശ്രദ്ധേയമാണ്.