ടോവിനോ- മമത; ‘ഫോറന്‍സിക്’ സിനിമയുടെ ട്രെയിലര്‍ കാണാം

single-img
13 February 2020

ഒരുസിനിമയിൽ ഇതാദ്യമായി ആദ്യാവസാനം നായകൻ ഫോറന്‍സിക് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ എത്തുന്ന ടോവിനോ തോമസ് നായകനായ ‘ഫോറന്‍സിക്’ സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നു. പൂർണ്ണമായും ഒരു ത്രില്ലര്‍ സ്വഭാവത്തിലുള്ള ട്രെയിലര്‍ പുതുമയേറിയ അന്വേഷണമാകും പ്രേക്ഷകർക്ക് സമ്മാനിക്കുക.

അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവരുടെ തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങുന്ന ഫോറന്‍സിക്കില്‍ മംമ്ത മോഹന്‍ദാസാണ് നായിക. ആദ്യമായാണ് ഈ ജോഡി സിനിമയിൽ ഒന്നിക്കുന്നത്. ഇരുവർക്കും പുറമെ രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍, റെബ മോണിക്ക ജോണ്‍, ‘ഉണ്ട’ സിനിമയിലൂടെ ശ്രദ്ധേയ പ്രകടനം കാഴ്ച്ച വെച്ച ലുഖ്മാന്‍ എന്നിവരും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും.