അഞ്ചംഗ കുടുംബം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

single-img
13 February 2020

ദില്ലി:ഭജന്‍പുരയില്‍ വീട്ടിനകത്ത് കുടുംബം ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. ദമ്പതികളും മൂന്ന് മക്കളെയുമാണ് ഇന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിഹാര്‍ സ്വദേശികളായ റിക്ഷാഡ്രൈവര്‍ ശംഭു ചൗധരിയും ഭാര്യ സുനിതയും മക്കളായ ശിവം,സച്ചിന്‍,കോമള്‍ എന്നിവരുമാണ് മരിച്ചത്.

വീട്ടിനകത്ത് നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലിസില്‍ പരാതി നല്‍കി. പോലിസെത്തി വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മരിച്ച വിവരമറിയുന്നത്. മൃതദേഹങ്ങള്‍ അഞ്ച് ദിവസം പഴക്കമുണ്ടെന്ന് പോലിസ് അറിയിച്ചു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.