ദില്ലിയില്‍ വാഹന നിര്‍മാണ ഫാക്ടറിയില്‍ തീപിടുത്തം

single-img
13 February 2020

ദില്ലി: ദില്ലിയില്‍ വാഹന നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ഇന്ന് രാവിലെയാണ് സംഭവം. മൂന്ന് നിലകളുള്ള സ്‌പെയര്‍പാര്‍ട്‌സ് മാന്യുഫാക്ച്ചറിങ് യൂനിറ്റിലാണ് തീപിടിച്ചത്. മുകളിലേക്കും തീപടര്‍ന്നുവെന്നാണ് വിവരം. 26 ഫയര്‍യൂനിറ്റുകള്‍ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടകാരണം എന്താണെന്ന് ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.