മേല്‍ജാതിക്കാർ മൃഗങ്ങളോടെന്ന പോലെ പെരുമാറുന്നു; തമിഴ്‌നാട്ടിൽ 50ഓളം ദളിതര്‍ ഇസ്ലാം മതം സ്വീകരിച്ചു

single-img
13 February 2020

മേൽജാതിക്കാർ ജാതിയില്‍ താഴ്ന്ന തങ്ങളോട് മൃഗങ്ങളോടെന്നപോലെ പെരുമാറുന്നു എന്ന ആരോപണവുമായി തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ 450ഓളം ദലിതര്‍ ഇസ്ലാം മതം സ്വീകരിച്ചു. താഴ്ന്ന ജാതിയിൽപ്പെട്ട തങ്ങളിൽ മരണപ്പെടുന്നവരുടെ മൃതദേഹം സംസ്കരിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്ന് ഇവര്‍ ആരോപിച്ചു.

ഇവിടെ പ്രധാനമായും ദലിത് സംഘടനയായ തമിഴ് പുലിഗല്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് മതംമാറ്റം നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 450 പേര്‍ മതം മാറിയെന്നും ഇനിയും 3500ലേറെ പേര്‍ വരും ദിനങ്ങളിൽ മതം മാറാൻ തയ്യാറായിട്ടുണ്ടെന്നും സംഘടന ജനറല്‍ സെക്രട്ടറി നിലവേനില്‍ പറഞ്ഞു. “ചക്ലിയന്‍, പള്ളന്‍, പറൈയന്‍ എന്നൊക്കെയാണ് ഞങ്ങളെ മേൽജാതിക്കാർ വിളിക്കുന്നത്. ഇത്തരത്തിലുള്ള അപമാനം സഹിക്ക വയ്യാതെയാണ് മതം മാറുന്നത്. മതം മാറുന്നവഴി അഭിമാനം വീണ്ടെടുക്കാനാകും എന്ന്നിലവേണില്‍ പറയുന്നു.

കഴിഞ്ഞ വർഷം ഡിസംബര്‍ രണ്ടിന് കനത്ത മഴയില്‍ മേട്ടുപ്പാളയത്ത് ജാതി മതില്‍ പൊളിഞ്ഞ് വീണ് 17 ദലിതര്‍ കൊല്ലപ്പെട്ടതാണ് മതംമാറ്റത്തിനുള്ള പ്രധാന കാരണം. അവിടെയുമായിരുന്ന ജാതിമതിലാണ് ദുരന്തത്തിന് കാരണമെന്നും ഇസ്ലാം മതത്തിലേക്ക് മാറുകയാണെന്നും അടുത്ത ദിവസങ്ങളില്‍ പ്രദേശത്തെ ദലിതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.