പൗരത്വഭേദഗതി പ്രതിഷേധങ്ങള്‍ക്ക് അനുമതി നിഷേധിക്കരുത്: കര്‍ണാടക ഹൈക്കോടതി

single-img
13 February 2020

ബെംഗളുരു: പൗരത്വഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങള്‍ തടയാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമെന്ന് കര്‍ണാടക ഹൈക്കോടതി. പ്രതിഷേധങ്ങള്‍ക്ക് അനുമതി നല്‍കുന്നതായികോടതി അറിയിച്ചു. ബംഗളുരുവിലെ നിരോധനാജ്ഞ പ്രഖ്യാപിച്ച നടപടിക്ക് എതിരെ കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

പൗരത്വഭേദഗതിയില്‍ പ്രതിഷേധിച്ച രാമചന്ദ്രഗുഹ അടക്കമുള്ള നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ പ്രതിഷേധിക്കാന്‍ അനുമതി നല്‍കുകയും പിന്നീട് നിരോധനാജ്ഞയുടെ പേരില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ അനുമതി നല്‍കിയ ശേഷം പ്രതിഷേധങ്ങള്‍ എങ്ങിനെയാണ് വിലക്കുന്നതെന്നും കോടതി ചോദിച്ചു.എല്ലാ പ്രതിഷേധങ്ങളും സംഘര്‍ഷത്തിലെത്തുമെന്ന മുന്‍വിധി സര്‍ക്കാരിന് ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു.