ആ​ഗ്ര-​ല​ഖ്നൗ അതിവേഗ പാതയില്‍ ട്രക്കിനു പുറകിൽ ബസ് ഇടിച്ചു കയറി; 14 മരണം

single-img
13 February 2020

ഫിറോസാബാദ്: ട്രക്കിനു പിന്നിൽ ബസ് പാഞ്ഞുകയറി 14 പേർ മരിച്ചു. നിരവധി പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ആഗ്ര– ലക്നൗ എക്സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. ബി​ഹാ​റി​ലെ മോ​ത്തി​ഹാ​രി​യി​ൽ​നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്കു പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഡ​ബി​ൾ ഡെ​ക്ക​ർ ബ​സ് ട്ര​ക്കി​നു പി​ന്നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ഡൽഹിയിൽ നിന്നു ബിഹാറിലെ മൊടിപാരിയിലേക്കു പോകുകയായിരുന്ന സ്ലീപർ ബസ് കണ്ടെയ്നർ ട്രക്കിനു പിന്നിൽ ചെന്ന് ഇടിക്കുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ന​ഗ്ല ഖ​ൻ​ഹ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ രാ​ജേ​ഷ് കു​മാ​ർ അ​റി​യി​ച്ചു.