പൗരത്വ ഭേദഗതി അനുകൂല റാലിയും കഴിഞ്ഞ് കോളേജിൽ കയറി പെൺകുട്ടികൾക്കു മുന്നിൽ ജയ്ശ്രീറാം വിളിച്ച് സ്വയംഭോഗം ചെയ്തു: 10 പേർ അറസ്റ്റിൽ

single-img
13 February 2020

കോളേജില്‍ അതിക്രമിച്ച് കടന്ന് ജയ്ശ്രീറാം വിളിച്ച് വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപദ്രവിക്കുകയും അവർക്കു മുന്നിൽ സ്വയം ഭോഗം ചെയ്യുകയും ചെയ്ത കേസില്‍ പത്ത് പേര്‍ അറസ്റ്റില്‍. ദല്‍ഹി ഗാര്‍ഗി വനിതാ കോളേജിലാണ് അക്രമികൾ അഴിഞ്ഞാടിയത്. കേസില്‍ അറസ്റ്റിലായവരെല്ലൊം 18 മുതല്‍ 25 വയസ് പ്രായമുള്ളവരാണ്. 

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാാനത്തിലാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി 11 ടീമുകള്‍ പ്രവര്‍ത്തിച്ചുവെന്ന് സൗത്ത് ദല്‍ഹി കമ്മീഷണര്‍ എ.താക്കൂര്‍ പറഞ്ഞു. ക്യാംപസില്‍ 30ല്‍ അധികം ആളുകള്‍ എത്തിയെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ റാലിയില്‍ പങ്കെടുത്തവരാണ് കോളേജില്‍ എത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കോളേജില്‍ വാര്‍ഷിക ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് വനിതാ കോളേജില്‍ ഒരു സംഘം ആളുകള്‍ അതിക്രമിച്ച് കടന്നതും വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുന്നതും.കോളേജിനകത്തെത്തിയ പ്രതികള്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുകയും ജയ്ശ്രീറാം വിളിച്ച് പെണ്‍കുട്ടികള്‍ക്ക് മുന്‍പില്‍ സ്വയംഭോഗം ചെയ്യുകയുമായിരുന്നു. പ്രതികള്‍ ഗെയ്റ്റ് ചാടികടന്ന് കോളേജിനകത്ത് പ്രവേശിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.