പോയി വേറെ പണി നോക്കെടാ; മതപരിവർത്തന വ്യാജപ്രചരണങ്ങള്‍ക്കെതിരെ വിജയ് സേതുപതി

single-img
12 February 2020

പ്രശസ്ത തമിഴ് നടന്‍ വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതുപോലുള്ള വ്യാജപ്രചരണങ്ങള്‍ വർദ്ധിക്കുമ്പോൾ അതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടന്‍ വിജയ് സേതുപതി.

മതവുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ തമിഴ് സിനിമാ താരങ്ങളില്‍ നിന്നും പണം സ്വീകരിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുവെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് വിജയ് യുടെ പക്കൽ റെയ്ഡ് നടന്നതെന്നുമുള്ള ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തമിഴ് സിനിമാ മേഖലയിൽ നിന്നും ആര്യ, രമേഷ് കണ്ണ, ആരതി തുടങ്ങിയവര്‍ മതം മാറിയെന്നും ആരോപണം ഉണ്ടായിരുന്നു.

ഈ സംഭവങ്ങളിൽ തന്റെ പേരും വലിച്ചിഴക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് വിജയ് സേതുപതി നേരിട്ട് പ്രതികരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആരോപണങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം പങ്കുവച്ച് “പോയി വേറെ പണി നോക്കെടാ” എന്നാണ് വിജയ് സേതുപതി പ്രതികരിച്ചിരിക്കുന്നത്.