ബന്ധുക്കളെത്തുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; രാജന്‍ അയ്യരുടെ മൃതദേഹം നാളെ സംസ്‌കരിക്കും

single-img
12 February 2020

പാലക്കാട്: മരണശേഷവും ബന്ധുക്കളെ പ്രതീക്ഷിച്ച് കിടക്കുക യാണ് രാജന്‍ അയ്യര്‍.ഈ മാസം അഞ്ചാം തീയതിയാണ് ഇദ്ദേഹത്തെ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് അവശ നിലയില്‍ കണ്ടെത്തുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മരണ സമയത്ത് രാജന്‍ അയ്യര്‍ പറഞ്ഞ വിവരങ്ങളന്വേഷിച്ച് പൊലീസും പൊതുപ്രവര്‍ത്തകരും അലഞ്ഞെങ്കിലും ഫലമുണ്ടായില്ല. 25 വര്‍ഷം മുന്‍പ് ചെന്നൈ ആര്‍ബിഐയില്‍ നിന്ന് സ്വയം വിരമിച്ചയാളെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. ബാംഗ്ലൂരിലെ വിലാസമാണ് നല്‍കിയത്. ആ വിലാസത്തില്‍ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

ആരെങ്കിലും അന്വേഷിച്ചു വരുമെന്ന പ്രതീക്ഷയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇതുവരെ ആരും സമീപിക്കാത്തതിനാല്‍ വരും ദിവസങ്ങളിലായി മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അറിയുമോ ആർക്കെങ്കിലും.

Posted by Saraswathy Manoj on Tuesday, February 11, 2020