കൊറോണയെന്ന് സംശയം; മറ്റാർക്കും രോഗം പകരാതിരിക്കാൻ 54കാരൻ ജീവനൊടുക്കി

single-img
12 February 2020

അമരാവതി: കൊറോണവൈറസ് ബാധിച്ചെന്ന് സംശയത്തെ തുടര്‍ന്ന് ആന്ധ്രയില്‍ 54കാരൻ ജീവനൊടുക്കി.വൈറസ് ബാധിച്ചാലുണ്ടാകുന്ന ലക്ഷണങ്ങൾ പ്രകടമായതോടെയാണ് തനിക്ക് കൊറോണയാണെന്ന് ഇയാൾ നിഗമനത്തിലെത്തിയത്. ഗ്രാമത്തിലെ മറ്റാര്‍ക്കും രോഗം വരാതിരിക്കാനാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടമായപ്പോൾ തന്നെ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ പരിശോധനാ ഫലങ്ങൾ എല്ലാം തന്നെ നെഗറ്റിവായിരുന്നു. രോഗമില്ലെന്ന് ആശുപത്രി അധികൃതർ സ്ഥിതീകരിച്ചിട്ടും ഇയ്യാൾ വിശ്വസിക്കാൻ കൂട്ടാക്കിയില്ല.ആരും തന്‍റെയടുത്തേക്ക് വരരുതെന്നും ഇയാള്‍ ഗ്രാമീണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. രോഗം ബാധിച്ചെന്ന് വിശ്വസിച്ച ഇയാള്‍ മാനസികമായി ഏറെ അസ്വസ്ഥനായിരുന്നെന്ന് മകന്‍ പറഞ്ഞു.