പ്രധാനമന്ത്രിയുടെ​ സുരക്ഷ; ഒരു ദിവസത്തെ ചെലവ് 1.62 കോടി രൂപ

single-img
12 February 2020

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ ​പ്രതിദിനം എസ്​പിജി സുരക്ഷ ഒരുക്കുന്നതിനായി കേന്ദ്ര സർക്കാർ മാറ്റി ​വെച്ചത്​ 1.62 കോടി രൂപ. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പ്രത്യേക സുരക്ഷാ വിഭാഗത്തിന്​​ വകയിരുത്തിയ ഫണ്ട്​ അനുസരിച്ചുള്ള കണക്കാണിത്​. 3000 അംഗങ്ങളുള്ള എസ്​പിജി നിലവിൽ പ്രധാനമന്ത്രിക്ക്​ മാത്രമാണ്​ സുരക്ഷ ഒരുക്കുന്നത്.

2020-21സാമ്പത്തിക വർഷത്തിൽ ​ 592.55കോടി രൂപയാണ്​ എസ്​പിജിക്ക്​ അനുവദിച്ചത്​​. അതായത്​ ഓരോ ദിവസവും 1.62 കോടി രൂപ. അർദ്ധ സൈനിക വിഭാഗമായ സിആർപിഎഫ്​, എസ്​പിജി സുരക്ഷ ലഭിക്കുന്നവർ ആരൊക്കെയാണ്​ എന്ന ​ഡിഎംകെ എംപി ദയാനിധി മാരൻെറ ചോദ്ത്തിന്​ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്​ഢി നൽകിയ മറുപടിയിലാണ്​ എസ്​പിജി സുരക്ഷ രാജ്യത്ത്​ പ്രധാനമന്ത്രിക്ക്​ മാത്രമേ ഏർപ്പെടുത്തിയിട്ടുള്ളൂ എന്ന്​ വ്യക്തമാക്കിയത്​​.