വോട്ടിംഗ് യന്ത്രങ്ങളില്‍ പൂര്‍ണ്ണമായ അട്ടിമറി സാധ്യമല്ല; ബാലറ്റ് പേപ്പറിലേക്ക് മടങ്ങി പോവില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

single-img
12 February 2020

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ഒരു കാറിലോ പേനയിലോ ഉണ്ടാവുന്നത് പോലെയുള്ള പ്രശ്‌നങ്ങളൊക്കെ ഉണ്ടാവുമെന്നും എന്നാൽ പൂര്‍ണ്ണമായ അട്ടിമറി സാധ്യമല്ല എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ.രാജ്യത്തെ സുപ്രീം കോടതി ഉൾപ്പെടെ വിവിധ കോടതികള്‍ വോട്ട് ചെയ്യുന്നതിന് ഇലക്ട്രോണിക് യന്ത്രങ്ങളെ ഉപയോഗിക്കുന്നതിനെ അംഗീകരിച്ചിട്ടുണ്ടെന്നും ബാലറ്റ് പേപ്പറിലേക്ക് മടങ്ങി പോവുമോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ നിന്ന് പഴയത് പോലെ പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്ന് നിരവധി പ്രതിപക്ഷ കക്ഷികള്‍ പല ഘട്ടങ്ങളിലായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തിൽ ഇപ്പോള്‍ ഒരാലോചനയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കമ്മീഷണര്‍ തന്റെ നിലപാടിലൂടെ.