ഉപരിപഠനം നടത്തണം; നാലുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച്ച് യുവതി

single-img
12 February 2020

ഉപരിപഠനം നടത്താൻ പോകാൻ ഇരട്ടകുട്ടികളെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോയി യുവതി. കൊല്ലം ജില്ലയിലെ പനയം ചോനം ചിറയിലാണ് ജനിച്ചിട്ട് നാലുമാസം പ്രായമായ ഇരട്ട ആണ്‍കുട്ടികളെ ഭര്‍ത്താവിന്റെ വീട്ടില്‍ ഉപേക്ഷിച് യുവതി സ്വന്തം വീട്ടുകാര്‍ക്കൊപ്പം പോയത്. സംഭവം ഇവിടെയുള്ള നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് സ്ഥലത്തെത്തിയ ജനമൈത്രി പോലീസിന്റെയും അഞ്ചാലുംമൂട് ശിശുവികസന ഓഫിസറുടെയും നേതൃത്വത്തില്‍ കുട്ടികളെ കൊല്ലം ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

Support Evartha to Save Independent journalism

ഇവർ പ്രണയിച്ച് വിവാഹിതരായവരാണ്. മാസം തികയാതെജനിച്ച കുട്ടികള്‍ മൂന്നു മാസം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് ആഴ്ചകൾക്ക് മുന്‍പാണ് കുട്ടികളെ വീട്ടിലേക്ക് കൊണ്ട് വന്നത്. പക്ഷെ വീട്ടിലെത്തിയ ശേഷം യുവതി തനിക്ക് ഉപരിപഠനത്തിന് പോകണമെന്ന് പറഞ്ഞുകൊണ്ട്
കുട്ടികളെ ഉപേക്ഷിച്ച് കൊട്ടാരക്കരയിലെ വീട്ടിലേക്കു പോവുകയായിരുന്നു. നിലവിൽ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും യുവതിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.