തെളിവില്ല; പോസ്റ്റ് ഓഫിസ് ഉപരോധ കേസില്‍ പി ജയരാജന്‍റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി

single-img
12 February 2020

രാജ്യത്തെ പെട്രോളിയം വില വർദ്ധനവിനെതിരെ 1991 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കൂത്തുപറമ്പ് പോസ് ഓഫീസ് ഉപരോധിച്ച കേസിൽ സിപിഎം നേതാവായ പി ജയരാജനെ ശിക്ഷിച്ച കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. പി ജയരാജനെതിരെ കേസിൽ പോലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലന്നും തെളിവില്ലെന്നും ജസ്റ്റിസ് എൻ അനിൽകുമാർ ഉത്തരവിൽ വ്യക്തമാക്കി.

കേസിൽ പോലീസ് ചുമത്തിയ വിവിധ വകുപ്പുകൾ പ്രകാരം രണ്ടര വർഷം തടവും പതിനഞ്ചായിരം രൂപാ പിഴയും ആയിരുന്നു ശിക്ഷ. എന്നാൽ വിവിധ വകുപ്പുകളിലായുള്ള ശിക്ഷ പ്രത്യേകം പ്രത്യേകം അനുഭവിക്കണമെന്നായിരുന്നു വിധി. പക്ഷെ പിന്നീട് സെഷന്‍സ് കോടതി ശിക്ഷ ഒരേ കാലയളവിൽ മതിയെന്ന് വ്യക്തമാക്കി. ഈ ശിക്ഷാവിധി ചോദ്യം ചെയ്തുള്ള ജയരാജന്റെ റിവിഷൻ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് എൻ അനിൽ കുമാറിന്റെ വിധി.