പെട്രോൾ പമ്പുകളിൽ ഈ സേവനങ്ങളൊക്കെയും നിങ്ങളുടെ അവകാശമാണ്: പമ്പുകള്‍ ഇന്ധനം നിറയ്ക്കാന്‍ മാത്രമുള്ളതല്ല

single-img
12 February 2020

വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നാം പെട്രോള്‍ പമ്പിലെത്തുക.എന്നാല്‍ അതുമാത്രമല്ല. പമ്പുകളില്‍ നിന്ന് നമുക്ക് ലഭ്യമാകുന്ന സേവനങ്ങള്‍.അതും സൗജന്യമായി ലഭിക്കേണ്ട സൗകര്യങ്ങള്‍ തന്നെ. നമ്മള്‍ കയറുന്ന ഓരോ പമ്പിലും പെട്രോളിന് നാല് പൈസയും ഡീസലിനേ ആറു പൈസയും എന്ന നിരക്കില്‍ നമ്മളില്‍ നിന്ന് പണം ഈടാക്കുന്നുണ്ട്. ഇത് പമ്പിലെ ടോയിലറ്റ് സൗകര്യങ്ങള്‍ക്കു വേണ്ടിയാണെന്ന് തിരിച്ചറിയുക.

ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ ചേര്‍ന്ന് മാര്‍ക്കറ്റിംഗ് ഡിസിപ്ലിന്‍ ഗൈഡ്‌ലൈന്‍സ് ആവിഷ്‌കരിച്ചിട്ടുണ്ട്.കമ്പനികളുടെ ഒട്ട്‌ലെറ്റുകള്‍ക്ക് ഇത് പാലിക്കണമെന്ന് കര്‍ശന നിര്‍ദേശവുമുണ്ട്.പാലിച്ചില്ലെങ്കില്‍ ശിക്ഷയുണ്ടാകും.

കസ്റ്റമര്‍ എന്ന നിലയില്‍ പെട്രോള്‍ പമ്പുകളില്‍ നിങ്ങള്‍ക്കു ലഭിക്കേണ്ട സൗജന്യ സേവനങ്ങള്‍ ഇവയൊക്കെയാണ്:

  • വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യം സൗജന്യമായി
  • വാഹനത്തിന്റെ ടയറില്‍ എയര്‍ നിറയ്ക്കാനുള്ള സൗകര്യം
  • ഫസ്റ്റ് എയ്ഡ് കിറ്റ്
  • ഇന്ധനത്തിന്റെ അളവില്‍ കുറവ് തോന്നിയാല്‍ അത് അളക്കുന്നതിനുള്ള സൗകര്യം. 25 മില്ലിയില്‍ കൂടുതല്‍ അളവ് മാറ്റം വന്നാല്‍ പരാതിപ്പെടാം.
  • ഇന്ധനത്തിന്റെ അളവും വിലയും ടാക്‌സും രേഖപ്പെടുത്തിയ ബില്ലുകള്‍
  • ശരിയായ സേവനവും മാന്യമായ പെരുമാറ്റവും
  • സേവനം തൃപ്തികരമല്ലെങ്കില്‍ പരാതിപ്പെടാന്‍ കംപ്ലെയ്ന്റ് ബുക്ക് സൂക്ഷിക്കണം.
  • ഓരോ പമ്പിലും അഗ്നി ശമന ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം.
  • പമ്പുകളില്‍ അവശ്യത്തിന് വെളിച്ചവും വൃത്തിയും ഉണ്ടായിരിക്കണം.
  • ഓരോ പമ്പിലും ഇന്ധനത്തിന്റെ വില, പ്രവര്‍ത്തന സമയം, കമ്പനിയുടെ പേര് ബന്ധപ്പെടേണ്ട നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കണം.

പമ്പിലെ സേവനം തൃപ്തികരമല്ലെങ്കില്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട കമ്പനികളുടെ വെബ്‌സൈറ്റില്‍ കയറി പരാതി നല്‍കുക. പരാതികള്‍ കൂടിയാല്‍ കമ്പനികളുടെ അന്വേഷണവും സര്‍പ്രൈസ് ഇന്‍സ്‌പെക്ഷനും ഉണ്ടാകും. ഓരോ നിയംലംഘനത്തിനമും പ്രത്യേകം ശിക്ഷയും പിഴയും ഉണ്ടായിരിക്കുന്നതാണ്.