ഫെബ്രുവരി 16ന് പാര്‍ലമെന്റ് മാര്‍ച്ച്; 23ന് ഭാരത് ബന്ദ്; ആഹ്വാനവുമായി ചന്ദ്രശേഖര്‍ ആസാദ്

single-img
12 February 2020

സർക്കാരിന്റെ കീഴിൽ വരുന്ന വിവിധ തൊഴില്‍ മേഖലകളിലെ സംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 23ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്. ഫെബ്രുവരി 23ന് ഭാരത് ബന്ദ് നടത്താനാണ് ആഹ്വാനം.

Support Evartha to Save Independent journalism

സുപ്രീം കോടതിയുടെ ഉത്തരവിനെ മറികടക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് വേണ്ടി എല്ലാ പട്ടികജാതി-വര്‍ഗ എംപിമാരും എംഎല്‍എമാരും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേപോലെ തന്നെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭീം ആര്‍മി ഫെബ്രുവരി 16ന് മണ്ഡി ഹൗസില്‍ നിന്നും പാര്‍ലമെന്റ് മാര്‍ച്ച് നടത്തും.

സര്‍ക്കാര്‍ ജോലികള്‍ക്കും വിവിധ വകുപ്പുകളിലെ സ്ഥാനകയറ്റങ്ങള്‍ക്കും സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി ഞായറാഴ്ച്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.