കേന്ദ്രം ഭരിക്കുന്നവര്‍ മുഴുവന്‍ ശക്തിയും ആംആദ്മിയുടെ ചൂലിന് മുമ്പില്‍ തോറ്റു;ആംആദ്മിയെ അഭിനന്ദിച്ച് ഉദ്ധവ് താക്കറെ

single-img
11 February 2020

മുംബൈ: രാജ്യത്ത് മന്‍കി ബാത്തിന് പ്രസക്തിയില്ലെന്ന് ദില്ലി തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്ന് ശിവസേനാ മേധാവി ഉദ്ധവ് താക്കറെ. ആംആദ്മിയുടെ ‘ജന്‍ കി ബാത്ത്’ നാണ് ദില്ലിയിലെ ജനങ്ങള്‍ ചെവിയോര്‍ത്തത്. തങ്ങളെ എതിര്‍ക്കുന്നവരൊക്കെ രാജ്യദ്രോഹികളും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ രാജ്യസ്‌നേഹികളുമെന്ന ബിജെപിയുടെ പ്രചരണം അട്ടിമറിഞ്ഞുവെന്നും അദേഹം കുറ്റപ്പെടുത്തി.

കേന്ദ്രം ഭരിക്കുന്നവര്‍ സമ്പത്തും ശക്തിയും മുഴുവന്‍ ചെലവിട്ടെങ്കിലും ആംആദ്മിയുടെ ചൂലിന് മുമ്പില്‍ വീണുപോയി. ദേശീയതലത്തിലുള്ള മുതിര്‍ന്ന നേതാക്കളാണ് ബിജെപിയുടെ പ്രചരണത്തിന് ഇറങ്ങിയത്.കെജിരിവാളിനെ രാജ്യദ്രോഹിയാക്കാനും കേന്ദ്രംഭരിക്കുന്ന പാര്‍ട്ടി ശ്രമിച്ചുവെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.മഹാരാഷ്ട്രയിലെ ജനങ്ങളുടെ പേരിലും ശിവസേനയുടെ പേരിലും ദില്ലിയിലെ വോട്ടര്‍മാരെയും കെജിരിവാളിനെയും അഭിനന്ദിക്കുന്നുവെന്നും അദേഹം പറഞ്ഞു.