ആകാംഷ നിറച്ച് “അനാൻ” ടീസർ ശ്രദ്ധനേടുന്നു ; പത്ത് ലക്ഷം വ്യൂസ് കടന്നു.

single-img
11 February 2020

കൈപ്പുള്ളീസ് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന “അനാൻ” എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പ്രേക്ഷക ശ്രദ്ധ നേടുന്നു. പ്രവീൺ റാണയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ 10 ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്. ഒരു മിനുട്ട് 12 സെക്കന്റ്‌ മാത്രമുള്ള ടീസർ ആകാംഷ നിറച്ചുകൊണ്ടാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.

സമൂഹ നന്മയ്ക്കു വേണ്ടി ജനകീയ പോരാട്ടം സംഘടിപ്പിക്കുവാന്‍ ഇറങ്ങി തിരിച്ച അനാന്‍ എന്ന യുവാവിന്റെ കഥപറയുന്ന ചിത്രത്തില്‍ അനാന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായകൻ പ്രവീണ്‍ തന്നെയാണ്.

മണികണ്ഠൻ ആർ ആചാരി, ഇന്ദ്രൻസ് എന്നിവർ പ്രാധാന പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് . ചിത്രത്തിലെ ഗാനങ്ങൾക്കായി സംഗീതം ഒരുക്കിയിരിക്കുന്നത് കിരണ്‍ ജോണാണ്. രജനികാന്ത് ചിത്രം കബാലിയിലൂടെ പ്രസിദ്ധനായ അരുണ്‍ കാമരാജ് ഈ ചിത്രത്തിനായി പാടിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.