പെൺകുട്ടിക്കൊപ്പം ടിക് ടോക് ചെയ്ത കൗമാരക്കാരനെ മർദിച്ച് നഗ്നനാക്കി പെരുവഴിയിൽ നടത്തിച്ചു

single-img
11 February 2020

ജയ്പുർ : സമൂഹമാധ്യമമായ ടിക് ടോകിൽ സുഹൃത്തായ പെൺകുട്ടിക്കൊപ്പം ടിക് ടോക് വിഡിയോ ചെയ്ത കൗമാരക്കാരനെ നഗ്നനാക്കി പെരുവഴിയിൽ നടത്തിച്ചു. രാജസ്ഥാനിലെ ജയ്‌പൂരിലാണ് സംഭവം. വീഡിയോയിൽ കൂടെ അഭിനയിച്ച പെൺകുട്ടിയുടെ സഹോദരനും കൂട്ടുകാരും ചേർന്നാണ് ഇയാളെ ബെൽറ്റുകൊണ്ടു ക്രൂരമായി മർദിച്ചതും നഗ്നനാക്കി പെരുവഴിയിൽ നടത്തിച്ചതും.

സംഭവത്തിൽ കേസെടുത്ത പൊലീസ് യുവാവിനെയും ഒരു കൂട്ടുകാരനേയും പിടികൂടി. മറ്റു രണ്ടുപേർ ഒളിവിലാണ്. ആക്രമണത്തിനിരയായ കൗമാരക്കാരന്റെ വീട്ടുകാർ യുവാവിനെതിരെ കേസ് കൊടുത്തതോടെ പെൺകുട്ടിയുടെ വീട്ടുകാരും കേസുമായി രംഗത്തെത്തി. മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ നിയമപ്രകാരമാണ് കൗമാരക്കാരനെതിരെ കേസെടുത്തിരിക്കുന്നത്. ഇരു കേസുകളും അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.