സൂര്യാഘാത സാധ്യത; സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു

single-img
11 February 2020

കേരളത്തിൽ പകൽ സമയങ്ങളിൽ അനുഭവപ്പെടുന്ന ഉയർന്ന താപനില കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ഉത്തരവായി. സൂര്യാഘാതം ഏൽക്കാനുള്ള സാഹചര്യമുള്ളതിനാൽ മുൻകരുതൽ എന്ന നിലയിലാണ് ജോലി സമയം പുനഃക്രമീകരിച്ചത്.

ഇന്ന് മുതൽ ഏപ്രിൽ മാസം 30 വരെ പകൽ സമയം ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ വിശ്രമവേളയായിരിക്കും. അതേപോലെ ഇവരുടെ ജോലി സമയം രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയ്ക്ക് എട്ടു മണിക്കൂറായി ക്രമപ്പെടുത്തി. പ്രാദേശികമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് തീയതികളിൽ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടെങ്കിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളാനും ഉത്തരവിൽ നിർദ്ദേശിക്കുന്നു.