ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന് അര്‍ഹിക്കുന്ന മറുപടിയെന്ന് യെച്ചൂരി

single-img
11 February 2020

ഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണതുടര്‍ച്ച നേടിയ കെജ്രിവാളിന് അഭിനന്ദനമറിയിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.ഡല്‍ഹിയിലെ ജനങ്ങളെയും യെച്ചൂരി അഭിനന്ദനമറിയിച്ചു. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിനും അക്രമത്തിനും അര്‍ഹിക്കുന്ന മറുപടിയാണ് ഡല്‍ഹി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.

ഡല്‍ഹി ജനതയെ അഭിനന്ദിച്ച് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും രംഗത്തെത്തി. ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി നിന്ന ഡല്‍ഹിക്ക് നന്ദിയെന്ന് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനാര്‍ജിയും കെജരിവാളിനെ അഭിനന്ദനം അറിയിച്ചു.

വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടി 63 സീറ്റിലും ബിജെപി ഏഴു സീറ്റിലുമാണ് മുന്നിട്ടു നില്‍ക്കുന്നത്.കോണ്‍ഗ്രസിനാകട്ടെ ഒരിടത്തു പോലും ലീഡു നേടാനായില്ല.