തെരഞ്ഞെടുപ്പ് ജയം: ആം ആദ്മിയെയും കെജ്‍രിവാളിനെയും പ്രശംസിച്ച് രാഹുല്‍ ഗാന്ധി

single-img
11 February 2020

ഡൽഹിയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 70 ലെ 63 മണ്ഡലങ്ങളിലും വിജയം സ്വന്തമാക്കി ഭരണത്തുടര്‍ച്ച നേടിയ ആം ആദ്മി പാര്‍ട്ടിയെയും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിൽ വളരെ ചുരുങ്ങിയ വാക്കുകളിൽ ‘ ദില്ലി തെരഞ്ഞെടുപ്പില്‍ വിജയിച്ച എഎപിക്കും അരവിന്ദ് കെജ്‍രിവാളിനും എന്‍റെ അഭിനന്ദനവും ആശംസകളുമെന്ന്’ രാഹുല്‍ എഴുതുകയായിരുന്നു.

ദൽഹി തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തുടര്‍ച്ചയായ രണ്ടാം തവണയും തകര്‍ന്നടിഞ്ഞിരുന്നു. മുൻപത്തേക്കാൾ വോട്ട് വിഹിതത്തിലും കുറവ് വന്ന കോണ്‍ഗ്രസിന് തുടര്‍ച്ചയായ രണ്ടാം തെരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കാനായില്ല. മുൻ കാലങ്ങളിൽ മൂന്ന് ടേം സംസ്ഥാനം ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതേസമയം കോണ്‍ഗ്രസിന്‍റെ ദയനീയ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിക്കകത്തും പുറത്തും രൂക്ഷ വിമര്‍ശനമുയരുന്നുണ്ട്.