എന്‍പിആറും എന്‍ആര്‍സിയും സെന്‍സസും ബിജെപി കൂട്ടികുഴയ്ക്കുന്നു; കേരളാ സര്‍ക്കാര്‍ അത് കണ്ടില്ലെന്ന് നടിക്കുന്നു: ചെന്നിത്തല

single-img
11 February 2020

ജനങ്ങൾക്കിടയിൽ എന്‍പിആറും എന്‍ആര്‍സിയും സെന്‍സസും ബിജെപി കൂട്ടികുഴയ്ക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതിനൊപ്പം നില്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളാ സംസ്ഥാന വനിതാ ലീഗ് സംഘടിപ്പിച്ച സമര സദസില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യാ കണക്കെടുപ്പ് എന്‍പിആറിന് വേണ്ടിയാണെന്ന് സംസ്ഥാന സര്‍ക്കാരിന് അറിയാമെന്നും എന്നാല്‍ സര്‍ക്കാര്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം കേരളത്തിൽ പൌരത്വ നിയമത്തിനെതിരായ സമരത്തില്‍ യോജിക്കാവുന്ന എല്ലാവരോടും യോജിക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജിദ് പറഞ്ഞു. കേന്ദ്ര സർക്കാർ അടിയന്തിരമായി പൌരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന വനിതാ ലീഗ് രാജ്ഭവന് മുന്നില്‍ സമരസദസ് സംഘടിപ്പിച്ചിരിക്കുന്നത്. എംഎൽഎമാരായ ഷാനിമോള്‍ ഉസ്മാന്‍, എംകെ മുനീര്‍, വിടി ബല്‍റാം തുടങ്ങിയവരും പരിപാടിക്ക് ആശംസ അറിയിക്കാനെത്തി