ഇത് ശക്തമായ മറുപടി; ഇന്ത്യയ്‌ക്കെതിരെയുള്ള ഏകദിനപരമ്പര തൂത്തുവാരി ന്യൂസിലാന്റ്

single-img
11 February 2020

ഇന്ത്യയ്‌ക്കെതിരായി സ്വന്തം നാട്ടിൽ നടന്ന മൂന്നാം ഏകദിനത്തിലും ജയം സ്വന്തമാക്കി ന്യൂസിലാന്റ് പരമ്പര സ്വന്തമാക്കി. കളിയുടെ തുടക്കത്തിൽ ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം ആതിഥേയര്‍ മൂന്നോവര്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. രാഹുലിന്റേയും ശ്രേയസ് അയ്യരുടേയും മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഇതിൽ രാഹുല്‍ സെഞ്ച്വറി നേടിയപ്പോള്‍ ശ്രേയസ് അയ്യര്‍ തന്റെ എട്ടാം അര്‍ധസെഞ്ച്വറി കുറിച്ചു. ഇന്ത്യൻ ഓപ്പണര്‍ പൃഥ്വി ഷാ 40 റണ്‍സും മനീഷ് പാണ്ഡെ 42 റണ്‍സും നേടിയപ്പോൾ കിവീസിനായി ബെന്നെറ്റ് നാല് വിക്കറ്റ് നേടി. രണ്ടാമതായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റിനായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. 106 റണ്‍സാണ് ആദ്യ വിക്കറ്റില്‍ മാര്‍ട്ടിന്‍ ഗുപ്ടിലും ഹെന്റി നിക്കോളസും നേടിയത്. പിന്നീട് വന്ന കോളിന്‍ ഡി ഗ്രാന്‍ഡ് ഹോം 58 റണ്‍സുമായി പുറത്താകാതെ നിന്നു.മുൻപ് അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.