വിജയമാഘോഷിച്ച് ‘കുഞ്ഞ് അരവിന്ദ് കെജ്‍രിവാൾ’; വൈറലായി ഫോട്ടോ

single-img
11 February 2020

ഡൽഹി: ഡൽഹിയിൽ എങ്ങും ആഘോഷ തിമിർപ്പിലാണ് ആം ആദ്മി പാർട്ടി പ്രവർത്തകർ. അരവിന്ദ് കെജ്‍രിവാൾ മൂന്നാം തവണയും ഡൽഹി ഭരിക്കാൻ അനുയോജ്യൻ എന്ന് ജനങ്ങൾ തീരുമാനിച്ചതായാണ് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനിടയിൽ തലസ്ഥാന നഗരിയിൽ പാർ‍ട്ടി പ്രവർത്തകനായ അച്ഛന്റെ തോളിലേറി ആഘോഷത്തിൽ പങ്കുചേരുന്ന ‘കുഞ്ഞ് അരവിന്ദ് കെജ്‍രിവാളാണ്’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം.

Support Evartha to Save Independent journalism

തലയിൽ ആം ആദ്മിയുടെ തൊപ്പി വെച്ച്, കുഞ്ഞിച്ചുണ്ടിനു മുകളിൽ കട്ടിമീശ വരച്ച് ,കെജ്‍രിവാളിനെപ്പോലെ തന്നെ തൊപ്പി വച്ച്, കഴുത്തിൽ മഫ്ളർ ചുറ്റി, കണ്ണട വച്ച്, മെറൂൺ കളറിലുളള ജാക്കറ്റുമിട്ട് അച്ഛന്റെ തോളത്തിരുന്ന് കേജ്‍രിവാളിന് ‘കീ ജയ്‍’ വിളിക്കുന്ന ‘കെജ്‍രിവാളിന്റെ ആരാധിക അവിയാനാണ് ട്വിറ്ററിൽ ഇപ്പോൾ ട്രെൻഡ്.വോട്ടെണ്ണൽ ആരംഭിച്ച നിമിഷങ്ങൾക്കുള്ളിലാണ് ആം ആദ്മി പാർട്ടി തങ്ങളുടെ ട്വിറ്റർ പേജിൽ ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. ‘മഫ്ളർ മാൻ’ എന്നാണ് ഈ ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.സമൂഹമാധ്യമങ്ങളിലെ നിരവധി ആരാധകർ കെജ്‍രിവാളിനെ മഫ്ളർ മാൻ എന്നാണ് വിശേഷിപ്പിക്കുന്നത്.