ഞങ്ങൾ 55 സീറ്റു നേടിയാൽ അത്ഭുതപ്പെടരുത്; ഫലം പുറത്തുവരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ബിജെപിയുടെ മുന്നറിയിപ്പ്

single-img
11 February 2020

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാർട്ടിക്ക് അമ്പതിലേറെ സീറ്റുകളുടെ വിജയം പ്രവചിക്കുമ്പോഴും ബിജെപി പ്രതീക്ഷ കൈവിടുന്നില്ല. ഫലങ്ങൾ പുറത്തുവരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ തികഞ്ഞ വിജയപ്രതീക്ഷ വച്ചുപുലർത്തിയാണ് ബിജെപി നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. 

Support Evartha to Save Independent journalism

 ഡൽഹി ബിജെപി നേതാവ് മനോജ് തിവാരിയാണ് വോട്ടെണ്ണലിന് മുമ്പേ ഇത് സംബന്ധിച്ച ആദ്യ പ്രതികരണവുമായി രംഗത്തെത്തിയത്.

‘എനിക്ക് ആശങ്കയില്ല. ബിജെപിക്ക് ഇന്ന് നല്ല ദിവസമായിരിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ഡൽഹിയിൽ ഇന്ന് ഞങ്ങൾ അധികാരത്തിലേറും. ഞങ്ങൾ 55 സീറ്റ് നേടിയാൽ അത്ഭുതപ്പെടരുത്’- മനോജ് തിവാരി മാധ്യമങ്ങളോട് വ്യക്തമാക്കി. 

70 അംഗ നിയമസഭയിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ കേജ്‌രിവാൾ 50ന് മുകളിൽ സീറ്റുകൾ നേടുമെന്നാണ് പ്രവചിച്ചിരുന്നത്. 2015 നെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറഞ്ഞ പോളിംഗണ് ഇത്തവണ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.