ഡല്‍ഹി തെരഞ്ഞെടുപ്പിലെ വിജയം; അഞ്ചു വര്‍ഷം ജനങ്ങള്‍ക്കായി ജോലി ചെയ്തതിനാലെന്ന് സിസോദിയ

single-img
11 February 2020

ഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചിരിക്കുക യാണ് ആം അദ്മി പാര്‍ട്ടി. വിജയം നേടിക്കഴിഞ്ഞെന്നു തന്നെയാണ് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. അഞ്ചു വര്‍ഷം ജനങ്ങള്‍ക്കായി ജോലി ചെയ്തതാണ് ഈ വിജയത്തിന് കാരണമെന്നും സിസോദിയ പറഞ്ഞു.

പട്പര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്നാണ് സിസോദിയ മത്സരിക്കുന്നത്. വോട്ടെണ്ണലിന്‍രെ അവസാന ഘട്ടത്തിലും സിസോദിയയാണ് മണ്ഡലത്തില്‍ മുന്നേറുന്നത്. കോണ്‍ഗ്രസിന്റെ ലക്ഷ്മണ്‍ റാവത്തും, ബിജെപി സാഥാനാര്‍ഥി രവി നേഗിയുമാണ് എതിരാളികള്‍. 2015 ല്‍ ഇവിടെ നിന്ന് 54 ശതമാനം വോട്ടുകള്‍ക്കാണ് സിസോദിയ വിജയം നേടിയത്. ബിജെപി സ്ഥാനാര്‍ഥി വിനോദ് കുമാര്‍ ബിന്നിയാണ് അന്ന് പരാജയപ്പെട്ടത്.