ബിജെപിയുടെ ശവപ്പെട്ടിയില്‍ അവസാന ആണി അടിക്കുക തൃണമൂലായിരിക്കും: മമത ബാനര്‍ജി

single-img
11 February 2020

കൊല്‍ക്കത്ത: 2021ല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശവപ്പെട്ടിയില്‍ അവസാന ആണി അടിക്കുന്നത് തങ്ങളായിരിക്കുമെന്ന് മമതാബാനര്‍ജി. ദില്ലിയില്‍ കെജിരിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാര്‍ട്ടിയുടെ വന്‍ വിജയം മുന്‍നിര്‍ത്തിയാണ് മമതയുടെ പ്രസ്താവന. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടം അന്ത്യകര്‍മ്മം ചെയ്യുക തൃണമൂലായിരിക്കും. സമീപകാലത്ത് നടന്ന മഹാരാഷ്ട്ര,ജാര്‍ഖണ്ഡ്,ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു ഫലം. ഇതിന് ശേഷവും അഹങ്കാരവും പ്രതികാര രാഷ്ട്രീയവുമാണ് കേന്ദ്രത്തെ നയിക്കുന്നത്. അതിന്റെ ഫലമാണ് ഇക്കാണുന്നതെന്നും മമത അഭിപ്രായപ്പെട്ടു.

Support Evartha to Save Independent journalism

ദില്ലി തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടിയ കെജിരിവാളിനെയും ആംആദ്മിയെയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി അഭിനന്ദിച്ചു.ബിജെപിയെ രക്ഷിക്കാന്‍ അവരുടെ പക്കലിലുള്ള പണത്തിനാകില്ലെന്നും ആംആദ്മിയെ കേന്ദ്രം ഒരുപാട് ഉപദ്രവിച്ചുവെന്നും എന്നാല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ അവര്‍ക്കൊപ്പം നിന്നുവെന്നും മമത പറഞ്ഞു.