ഇത് ഗാന്ധിയൻ, വികസന രാഷ്ട്രീയത്തിന്റെ ഉദയം: അരവിന്ദ് കെജ്‍രിവാൾ

single-img
11 February 2020

ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം സ്വന്തമാക്കവേ ആം ആദ്മി പ്രവർത്തകരോടും സംസ്ഥാനത്തെ ജനങ്ങളോടും ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദിയെന്ന് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‍രിവാൾ. ‘ഐ ലവ്യൂ, ദില്ലിവാലോം’ (ദില്ലിക്കാരേ, നിങ്ങളെ ഓരോരുത്തരെയും ഞാൻ സ്നേഹിക്കുന്നു) എന്ന് പറഞ്ഞുകൊണ്ട്സംസാരിച്ചു തുടങ്ങിയ കെജ്‍രിവാൾ ഇതൊരു പുതിയ രാഷ്ട്രീയത്തിന്‍റെ ഉദയമാണെന്ന് പറഞ്ഞു.

ഡൽഹിയിൽ ഗാന്ധിയൻ, വികസന രാഷ്ട്രീയത്തിന്‍റെ കാലമാണിനി. ഇവിടെ രാഷ്ട്രീയ എതിരാളികളെയോ എതിർപ്രചാരണങ്ങളെയോ പരാമർശിക്കാതെ, എല്ലാവരോടും സ്നേഹം മാത്രം എന്ന് പറഞ്ഞുകൊണ്ട് ‘ഭാരത് മാതാ കീ ജയ്, വന്ദേ മാതരം, ഇങ്ക്വിലാബ് സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു കെജ്‍രിവാളിന്‍റെ പ്രസംഗം.

“എല്ലാ ജനങ്ങൾക്കും നന്ദി. ദില്ലി വാലോം, ഐ ലവ്യൂ. ഉമ്മകൾ. ഇരിക്കൽ കൂടി ഈ മകനിൽ വിശ്വാസമർപ്പിച്ചതിന് നന്ദി. ഇത്ഡൽഹിയിലെ ജനങ്ങളുടെ മൊത്തം വിജയമാണ്. എല്ലാ കുടുംബങ്ങളുടെയും വിജയമാണ്. സ്വന്തം മകനായി നിങ്ങളെന്നെ കരുതി. ഇത്ര വോട്ട് നൽകിയല്ലോ, എന്നെ സ്നേഹിച്ചല്ലോ. ഇത് എന്റെ മാത്രം മാത്രം വിജയമല്ല. നല്ല വിദ്യാഭ്യാസം കിട്ടിയ കുട്ടികളുടെ വിജയമാണ്.

നല്ല ചികിത്സ കിട്ടിയ കുടുംബങ്ങളുടെ വിജയമാണ്. ഇത് ഒരു പുതിയ രാഷ്ട്രീയത്തിന്‍റെ ഉദയമാണ്. ഗാന്ധി രാഷ്ട്രീയത്തിന്‍റെ ഉദയം. ഡൽഹിയിലെ ജനങ്ങൾ രാജ്യത്തോട് ഒരു പുതിയ സന്ദേശം നൽകുകയാണ്. ഇനിമുതൽ സ്കൂളുണ്ടാക്കുന്നവർക്കാണ് വോട്ട്.ദിവസത്തിൽ 24 മണിക്കൂർ വൈദ്യുതി നൽകിയവർക്കാണ് വോട്ട്. റോഡും വൈദ്യുതിയും വെള്ളവും തന്നവർക്കാണ് വോട്ട്. ഇനിയുള്ള അഞ്ച് വർഷവും ദില്ലി കുടുംബത്തിലെ നമ്മളെല്ലാം ചേർന്ന് ദില്ലിയെ സുന്ദരനഗരമാക്കും.” – അദ്ദേഹം പറഞ്ഞു.