പോലീസിന്റെ അറസ്റ്റിനു ശേഷം ഹാർദിക് പട്ടേലിനെ കാണാനില്ലന്ന് ഭാര്യ

single-img
11 February 2020

അഹമ്മദാബാദ് : ഗുജറാത്തിലെ കോൺഗ്രസ് നേതാവും പട്ടേൽ പ്രക്ഷോഭ നായകനുമായ ഹാർദിക് പട്ടേലിനെ ജനുവരി 18 മുതൽ കാണാനില്ലെന്നു ഭാര്യ കിഞ്ചൽ. 2015ലെ പട്ടേല്‍ വിഭാഗത്തിന് സംവരണമാവശ്യപ്പെട്ട് ഹര്‍ദിക് പട്ടേല്‍ നടത്തിയ സമരത്തില്‍ അദ്ദേഹത്തിനെതിര രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു . ജനുവരി 18 നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നാല് ദിവസത്തിന് ശേഷം ഹര്‍ദിക്കിന് ജാമ്യം ലഭിച്ചെങ്കിലും മറ്റ് രണ്ട് കേസുകളില്‍ വീണ്ടും അറസ്റ്റിലായി.ഈ കേസുകളിൽ ജനുവരി 24 ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, വിചാരണക്ക് ഹാജരാകാത്തിനെ തുടര്‍ന്ന് കോടതി ഫെബ്രുവരി ഏഴിന് വീണ്ടും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.

പോലീസ് അറസ്റ്റിന് ശേഷം ഹാർദിക് എവിടെയാണെന്ന് വിവരമില്ലെന്നും പൊലീസ് തുടര്‍ച്ചയായി വീട്ടില്‍ പരിശോധനക്കെത്തുന്നുവെന്നും കിഞ്ചൽ പറഞ്ഞു. സമരത്തില്‍ പങ്കെടുത്ത 1500 പേര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തിന്‍റെ സമരം നടക്കുന്നുണ്ട്. 20 കേസുകളാണ് ഹാർദിക്കിന്റെ പേരിലുള്ളത്.