ഡല്‍ഹി തെരഞ്ഞെടുപ്പ്; ഒരു സീറ്റുപോലും നേടാനായില്ല, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

single-img
11 February 2020

ഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ അവസാന ഘട്ടത്തിലെത്തിനില്‍ക്കെ വന്‍ മുന്നേറ്റം നടത്തിയരിക്കുകയാണ് ആം അദ്മി പാര്‍ട്ടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബിജെപിയുടെ നിലമെച്ചപ്പെടുത്തുമ്പോള്‍ തകര്‍ന്നടിയുന്നത് കോണ്‍ഗ്രസ് പ്രതീക്ഷകളാണ്.

Support Evartha to Save Independent journalism

70 സീറ്റുകളില്‍ ഒരിടത്തും നേരിയ മുന്നേറ്റം പോലും കാഴ്ചവയ്ക്കാ ന്‍ കോണ്‍ഗ്രസിനായിട്ടില്ല. ഒരു മണ്ഡലത്തില്‍ ഇടക്ക് നില മെച്ച പ്പെടുത്തിയിരുന്നെങ്കിലും പിന്നോടു പോകുകയായിരുന്നു.

വോട്ടെടുപ്പിനു പിന്നാലെ വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അന്വര്‍ഥമാക്കുന്ന തരത്തിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രകടനം. കോണ്‍ഗ്രസിന് എവിടെയും സീറ്റുറപ്പിക്കുവാനാകില്ലെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. പത്തു സീറ്റുകളിലെങ്കിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചിരുന്നു.

1998 മുതല്‍ തുടര്‍ച്ചയായി മൂന്നുതവണ ഡല്‍ഹിയില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസിന് കഴിഞ്ഞ തവണയും ഒരു സീറ്റുപോലും നേടാനായില്ല. ഇത്തവണയും അതേ സ്ഥിതി അവര്‍ത്തിക്കുന്ന തരത്തിലാണ് കോണ്‍ഗ്രസിന്റെ പ്രകടനം.