കൊറോണയിൽ വിറച്ച് ചൈന; മരണസംഖ്യ 1000 കടന്നു, ഇന്നലെ മാത്രം മരിച്ചത് 108 പേർ

single-img
11 February 2020

വുഹാന്‍: കൊറോണ ബാധയിൽ ചൈനയിൽ മരണസംഖ്യ ഉയരുന്നു. മരണസംഖ്യ ആയിരം കടന്നതായാണ് പുറത്തു വരുന്ന കണക്കുകൾ. ചൈനയ്ക്ക് പുറമെ ഇന്നലെ ഹോംങ്കോങിലും ഫിലിപ്പൈൻസിലും ഓരോ മരണം റിപ്പോർട്ട് ചെയ്തു. ചൈനയിൽ ആകെ 1011 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. ഇന്നലെ കൊറോണ ബാധിച്ച് മാത്രം 108 പേർ മരിച്ചതായാണ് കണക്കുകൾ.

2,478 പേർക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 42,000 കവിഞ്ഞു. 400 പേർക്ക് മറ്റ് രാജ്യങ്ങളിലും രോഗം ബാധിച്ചിട്ടുണ്ട്.അതേ സമയം, പുതിയതായി വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ കുറവു വന്നുതുടങ്ങിയത് ആശ്വാസമായിട്ടുണ്ട്.ഫെബ്രുവരിയിൽ പുതിയ കേസുകൾ ആദ്യമായി മൂവായിരത്തിനു താഴെയാണ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.