ഡല്‍ഹി തെരഞ്ഞെടുപ്പ്: സിപിഎമ്മിനേക്കാള്‍ കൂടുതല്‍ വോട്ട് വിഹിതം നേടി സിപിഐ

single-img
11 February 2020

ഡൽഹിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബദര്‍പുര്‍, കാരാവാള്‍ നഗര്‍, വസീര്‍പുര്‍ എന്നീ നാല് മണ്ഡലങ്ങളിലായിരുന്നു സിപിഎം മത്സരിച്ചത്. സിപിഎം പാർട്ടിയിൽ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ തന്നെയായിരുന്നു രംഗത്തിറക്കിയത്.

ഇതിൽ ബദര്‍പുരില്‍ ജഗദീഷ് ചന്ദുംകാരവാള്‍ നഗറില്‍ രഞ്ജിത്ത് തിവാരിയും വസീര്‍പുരില്‍ നന്ദുറാമുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആകെ വോട്ട് വിഹിതത്തില്‍ 0.01 ശതമാനമാണ് സിപിഎം നേടിയത്. 0.02 ശതമാനം വോട്ട് നേടിയ സിപിഐ സിപിഎമ്മിനേക്കാള്‍ കൂടുതല്‍ വോട്ട് വിഹിതം സ്വന്തമാക്കി. ഇതിൽ ബദര്‍പുരില്‍ ജഗദീഷ് ചന്ദ് വെറും 585 വോട്ടാണ് നേടിയത്. നോട്ടക്ക് 656 വോട്ട് ലഭിച്ചു.

അതേപോലെ കാരാവാള്‍ നഗറില്‍ സിപിഎം സ്ഥാനാര്‍ത്ഥി രഞ്ജിത് തിവാരി 414 വോട്ട് നേടി. 96721 വോട്ട് നേടിയ ബിജെപിയാണ് മണ്ഡലത്തില്‍ ജയിച്ചത്. കോണ്‍ഗ്രസിന് 2242 വോട്ട് ലഭിച്ചു. ഇവിടെ നോട്ടക്ക് 373 വോട്ട് ലഭിച്ചു. വസിര്‍പുരില്‍ വെറും 139 വോട്ടാണ് സിപിഎം സ്ഥാനാര്‍ത്ഥി നാഥു റാമിന് കിട്ടിയത്. നോട്ടക്ക്ആകട്ടെ 477 വോട്ട് ലഭിച്ചു. സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളില്‍ മത്സരിച്ച സിപിഎമ്മിന് 1138 വോട്ടാണ് ലഭിച്ചത്.