കൊറോണ: മെഡിസിന്‍ കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ജാക്കി ചാന്‍

single-img
11 February 2020

ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെതിരേ ഫലപ്രദമായ മെഡിസിൻ കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹോളിവുഡ് താരം ജാക്കി ചാന്‍. ഈ രോഗത്തിനെതിരെ ഒരു വ്യക്തിയോ ഒരു സംഘടനയോ ഒരു പുതിയ ആശയവുമായി വരികയാണെങ്കില്‍ അവര്‍ക്ക് ഒരു കോടി രൂപ (ഒരു മില്യണ്‍ യുവാന്‍) താന്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

രോഗത്തിന് തുടക്കമിട്ട ചൈനയിലേക്ക് ദുരിതാശ്വാസമായി ജാക്കിയുടെ സഹായങ്ങള്‍ എത്തിയിരുന്നു.നിലവിൽ ചൈനയില്‍ കൊറോണ മൂലമുള്ള മരണ സംഖ്യ കൂടുകയാണ്. ഇന്നലെ മാത്രം 108 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. അതോടുകൂടി കൊറോണ മൂലം ചൈനയില്‍ മരണപ്പെട്ടവരുടെ എണ്ണം 1016 ആയി ഉയര്‍ന്നു. ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്.