വിമാന യാത്രയ്ക്കിടെ ടിക്കറാം മീണയുടെ പണം നഷ്ടമായി

single-img
11 February 2020

വിമാന യാത്രയ്ക്കിടെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കറാം മീണയുടെ പണം നഷ്ടമായതായി പരാതി. ജയ്പുരില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ബാഗില്‍നിന്ന് 75,000 രൂപ നഷ്ടമായതായാണ് പരാതി ഉയർന്നിരിക്കുന്നത്. 

ലഗേജ് ബാഗില്‍ വച്ചിരുന്ന പണമാണ് നഷ്ടമായതെന്ന് മീണ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ടിക്കറാം മീണ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം വലിയതുറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.