‘പരാജയം ഞങ്ങളെ അസ്വസ്ഥരാക്കില്ല’; ഡല്‍ഹിയിലെ തോല്‍വി ന്യായീകരിക്കാന്‍ പുതിയ പോസ്റ്ററുകളുമായി ബിജെപി

single-img
11 February 2020

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് മുന്നേറുകയാണ് ആം ആദ്മി പാര്‍ട്ടി. ശക്തമായ പ്രഖ്യാപനങ്ങളു മായി വിജയം ഉറപ്പിച്ച് ബിജെപിക്ക് തുടക്കത്തിലെ തന്നെ കാലിടറുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നു സീറ്റില്‍ നിന്ന് 12 സീറ്റിലേക്കെത്തിയെന്നതായിരുന്നു ബിഡെപിയുടെ ഏക നേട്ടം. ഈ സാഹചര്യത്തില്‍ പരാജയത്തെ അംഗീകരിക്കുന്ന വാചകങ്ങളുമായി പുതിയ പോസ്റ്ററുകള്‍ ഇറക്കിയിരിക്കുകയാണ് ബിജെപി.

ബിജെപിയുടെ ഡല്‍ഹി ഓഫീസിനു മുന്‍പിലാണ് പുതിയ പോസ്റ്റര്‍ ഉയര്‍ത്തിയിരിക്കുന്നത്. അമിത് ഷായുടെ ചിത്രത്തിനൊപ്പം തോല്‍വിയെ ന്യായീകരിക്കുന്ന വാക്യങ്ങളുമാണ് പോസ്റ്ററില്‍ ഉള്ളത്.” വിജയത്തില്‍ ഞങ്ങള്‍ അഹങ്കരിച്ചിട്ടില്ല , തോല്‍വിയില്‍ അസ്വസ്ഥരാകുകയുമില്ല എന്നാണ് പോസ്റ്ററിലെ വാക്കുകള്‍. ബിജെപി തോല്‍വി അംഗീകരിക്കുന്നു എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത് എന്ന് വേണം കരുതാന്‍.