ആംആദ്മിയെ വിജയിപ്പിച്ചത് കോൺഗ്രസിൻ്റെ വോട്ടു കച്ചവടം: ബി ഗോപാലകൃഷ്ണൻ

single-img
11 February 2020

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വോട്ട് കച്ചവടം നടത്തി ആംആദ്മിയെ വിജയിപ്പിച്ചുവെന്ന വാദവുമായി ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ. 2015 നേക്കാൾ ബിജെപി അധിക സീറ്റുകൾ നേടിയെന്നും എന്നാൽ ഡൽഹിയിലെ കോൺഗ്രസ് പ്രവർത്തകർ ബിജെപിക്ക് വോട്ട് ചെയ്യുകയായിരുന്നവെന്നും മനോരമ ടിവിയിലെ ചർച്ചയിൽ ഗോപാലകൃഷ്ണൻ ആരോപിച്ചു. 

ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിന് 2015നേക്കാൾ 3000 വോട്ടുകൾ കുറവാണെന്ന കാര്യവും ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാക്കളാരും രംഗത്തില്ല. അതിനർത്ഥം കോൺഗ്രസ് ആംആദ്മിക്കു വേണ്ടി വോട്ട് കച്ചവടം നടത്തിയെന്നുതന്നെയാണെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു. 

കഴിഞ്ഞ വര്‍ഷത്തെ മൂന്നു സീറ്റെന്ന ദയനീയാവസ്ഥയില്‍ നിന്ന് നില മെച്ചപ്പെടുത്തിയിരിക്കുകയാണ് ബിജെപി. എന്നാല്‍ ആം ആദ്മി വിജയം ഉറപ്പിക്കുന്ന ഈ സാഹചര്യത്തിലും 55 സീറ്റുകളുമായി  ബിജെപി അധികാരത്തില്‍ വരുമെന്നാണ് ഡല്‍ഹി ബിജെപി അധ്യക്ഷനായ മനോജ് തിവാരി പറഞ്ഞത്. 

തന്റെ ആറാമിന്ദ്രിയം പറയുന്നത് ബിജെപി അധികാരത്തില്‍ വരുമെന്നാണെന്നും ഫലം വന്ന് കഴിഞ്ഞ് വോട്ടിംഗ് മെഷീനുകളെ കുറ്റം പറയരുതെന്നും തിവാരി നേരത്തെ പറഞ്ഞത് വിവാദമായിരുന്നു.