തെരഞ്ഞെടുപ്പ് പരാജയം: ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജിവെച്ചു

single-img
11 February 2020

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതിന് പിറകെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര സ്ഥാനം രാജിവെച്ചു.

പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ അധ്യക്ഷസ്ഥാനം രാജിവെച്ചതായും ഇനി ഇതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് പാർട്ടി ഹൈക്കമാന്റ് ആണെന്നും സുഭാഷ് ചോപ്ര പറഞ്ഞു.

തുടര്‍ച്ചയായി രണ്ടാം തവണയാണ് ഒരു സീറ്റും ജയിക്കാനാവാതെ കോണ്‍ഗ്രസ്സ് ദല്‍ഹിയില്‍ തകര്‍ന്നടിയുന്നത്. 2015 ൽ 9.7 ശതമാനം വോട്ട് പാര്‍ട്ടിക്ക് ലഭിച്ചപ്പോള്‍ ഇത്തവണ അത് 4.27 ശതമാനമായി കുറയ്ക്കുകയും ചെയ്തു. മത്സരിച്ച ഇടങ്ങളിലൊന്നും ഒരു ചലനവും സൃഷ്ടിക്കാനാകാതെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ് തുടര്‍ച്ചയായി ദല്‍ഹി ഭരിച്ച പാര്‍ട്ടി