തൊട്ര… പാക്കലാം: തന്നെ കാണാനെത്തിയ ആയിരങ്ങൾക്കൊപ്പം ‘ഗ്രൂപ്ഫി’യിൽ പങ്കെടുത്ത് വിജയ്

single-img
11 February 2020

തമിഴ്നാട്ടിൽ നടന്ന അസാധാരണ സംഭവ വികാസങ്ങൾക്കു പിന്നാലെ തമിഴ് താരം വിജയ് പങ്കുവച്ച ‘ഗ്രൂപ്ഫി’ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നെയ്‌വേലിയിൽ തന്നെ കാണാനായെത്തിയ ആരാധകർക്കൊപ്പം പകർത്തിയ സെൽഫിയാണ് താരം ട്വിറ്ററിൽ പങ്കുവച്ചത്.‘മാസ്റ്റർ’ എന്ന താരത്തിന്റെ പുതിയ സിനിമയുടെ ലൊക്കേഷൻ തമിഴ്‌നാട് നെയ്‌വേലിയിലാണ്. 

Donate to evartha to support Independent journalism

നെയ്‌വേലിയിലെ ആരാധകർക്ക് നന്ദി അറിയിച്ചുകൊണ്ടാണ് സെൽഫിക്ക് ഒപ്പമുള്ള കുറിപ്പും വിജയ് നൽകിയിരിക്കുന്നത്.  ‘താങ്ക്യൂ, നെയ്‌വേലി’ എന്നാണ് വിജയ് ചിത്രത്തോടൊപ്പം എഴുതിയിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണം ബിജെപി പ്രവർത്തകർ തടയാൻ ശ്രമിച്ചത് കഴിഞ്ഞ ദിവസം താരത്തിന്റെ ആരാധകർ എതിർത്തിരുന്നു. അതിന് ശേഷം താരം വാനിന് മുകളിൽ കയറി ആരാധകരെ കൈവീശി കാണിക്കുന്നതും അവരോടൊപ്പം സെൽഫി എടുക്കുന്നതുമായ ദൃശ്യങ്ങളും ഏറെ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് വിജയയുടെ `ഗ്രൂപ്ഫി´ പുറത്തു വന്നിരിക്കുന്നത്. 

മലയാളത്തിൽ നിന്നും അജു വർഗീസും സണ്ണി വെയ്‌നുമുൾപ്പെടെ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.